ദാഇശ് :നഗ്നസത്യങ്ങളുടെ ചൂണ്ടു വിരൽ

SHARE:

 

മരണപര്യന്തം വായിച്ചതിന്റെ ഇരട്ടി ആവേശത്തോടെയാണ് ദാഇശ് വായിച്ച്  തുടങ്ങിയത്. മലയാളി വായനക്കാർക്ക് ഈ പുസ്തകം  പുതിയൊരു വയനാലോകമാണ്  തുറന്നുവെച്ചിരിക്കുന്നത് എന്ന കാര്യം തീർച്ച. മലയാള മനോരമ സീനിയർ സബ് എഡിറ്റർ ശംസുദ്ധീൻ മുബാറക് ആണ് രചയിതാവ്. ഭീകരവാദത്തിന്റെ അയുക്തികതയിലേക്ക് വിരൽചൂണ്ടുന്ന ഈ കൃതി മനോരമ ബുക്സ് ആണ് പ്രസാധനം നിർവഹിച്ചിരിക്കുന്നത്. 

 ക്രൂരതയുടെ പ്രതിരൂപമായ ദാഇശ് ഭീകര സംഘടനയുടെ  പിന്നാമ്പുറങ്ങളെ തേടിയുള്ള അന്വേഷങ്ങളുടെ ഏടുകളാണ് ഈ പുസ്തകം.

നിർവികാരതയുടെ കരിമ്പടം പുതച്ചു സമാധാനത്തിന്റെ മതാഹ്വാനങ്ങളെ കൂട്ടിച്ചേർക്കലിന്റെയും വെട്ടിച്ചുരുക്കലിന്റെയും കൊത്തുപണികൾ തീർത്ത് ദാഇശ് സൃഷ്‌ടിച്ചെടുത്ത വികൃതമായ മതത്തെ ഒരിക്കലും ഇസ്ലാമെന്ന് വിളിക്കാനാവില്ല.

കളിക്കോപ്പുകളും കളിപ്പാവകളും കൂട്ടിരുന്ന് ബാല്യത്തിന്റെ സൗകുമാര്യത തൊട്ടുരുമ്മാൻ പോലും സൗഭാഗ്യമില്ലാത്ത, പകരം മിസൈൽലുകൾക് പിന്നിൽ കാണ്ണാരം പൊത്തിക്കളിക്കുന്ന യുദ്ധമെന്തെന്ന് പോലുമറിയാത്ത സിറിയയിലെയും ഇറാക്കിലെയും  കുഞ്ഞിളം ബാല്യങ്ങൾക്കാണ് ഈ പുസ്തകത്തിന്റെ സമർപ്പണം. 

ദാഇശ് എന്ന വിഷ സർപ്പത്തിന്റെ ഹിംസാത്മകമായ ലോകത്ത് അതിന്റെ കൂർത്ത വിഷലിപ്തമായ പല്ലുകൾക്കിടയിൽ ഞെരുങ്ങിയ രണ്ട് കേരളീയ യുവാക്കളുടെ  ജീവിതങ്ങളാണ് കഥാതന്തു.

കേവലമൊരു ആകാംഷയുടെ ഇളം നാമ്പ് വരച്ചിട്ട വഴിയിലാണ്  അവർ  നടന്ന്  തുടങ്ങിയത്. തുടർന്ന് അപരിചിതവും അതിലേറെ വിചിത്രവുമായ വഴികൾ  അവരെ  തേടിയെത്തി. പിന്നീട് വാളുകളുടെ സീൽകാരവും വെടിയൊച്ചകളും മനം പുരട്ടുന്ന രക്‌തചൂരും നിത്യമായ ഭീകരമായ ലോകത്തെക്കാണ് അവർ നടന്നെത്തിയത്. അവൻ  പ്രണയാർദ്രമായ ലോകത്തിന് താഴിട്ട് വ്യാജമായ മോക്ഷത്തിന്റെ മാർഗം തേടി ഹിജ്‌റ പോകുകയായിരുന്നവർ. 

 നരകതുല്യമായ രാക്ഷസലോകത്ത്  ദാഇശ്  പോരാളികളായി മാറിയ ആ യുവാക്കൾ തിരിച്ചറിഞ്ഞ യഥാർഥ്യങ്ങൾ അക്ഷരങ്ങളിലൂടെ മരവിപ്പ് പടർത്തി.നിലക്കാത്ത രക്തചൂരും നിലവിളികൾക്കും ആർത്തനാദങ്ങൾക്കുമിടയിൽ ഹൃദയം കല്ലിച്ച എത്രയോ ദാഇശ് പോരാളികൾ ഇവരെ പോലെ ഇനിയും ഉണ്ടായിരിക്കണം. 

ശംസുദ്ദീൻ മുബാറക്

 ഇവിടെയും പ്രണയത്തിന്റെ തിരിനാളമാണ് എറിഞ്ഞാമരാതെ അവനെ കത്തിച്ചു വെച്ചത്. നിർവികാരമായ ഭീകരന്തരീക്ഷങ്ങളിലൂടെ പ്രണയിനികൾ  കടന്ന് പോയ തീക്ഷണമായ താളുകൾ ഭംഗിയായി ഒപ്പിയെടുക്കാൻ അക്ഷരങ്ങൾക് സാധിച്ചിട്ടുണ്ട്. വീണ്ടും പിറന്ന മണ്ണിലേക്കെന്ന ചിറകുമുളക്കാത്ത ആഗ്രഹം പേറി, കുപ്പിവള കിലുക്കത്തിന് മാത്രം കാതോർത് തിരിച്ചറിവിന്റെ ഭാണ്ടവുമായുള്ള തിരിഞ്ഞ് നടത്തത്തോടെയാണ് കഥ പൂർത്തിയാക്കുന്നത്.  'ജീവിക്കാൻ തോന്നുന്നു, ഒരു ജീവിതമല്ല, പല ജീവിതങ്ങൾ'എന്ന് കുപ്പിവള കിലുക്കത്തിന്റെ അകമ്പടിയോടെയുള്ള വാക്കുകൾ വായിച്ചു വെക്കുമ്പോഴേക്ക് പല ജീവിതങ്ങൾ ജീവിച്ചു തീർത്ത പ്രതീതിയാണ് അനുവാചകർക്കേകുന്നത്. 


മരണഭയം പിഴുതെറിഞ് കഴുത്തറുക്കാനും കാഞ്ചി വലിക്കാനും കുഞ്ഞു കൈകൾക് വഴക്കം കിട്ടിതുടങ്ങുകയാണ് ദാഇശിലൂടെ.സ്ത്രീ ശരീരങ്ങൾ വെറും ഭോഗയന്ത്രമായി മാത്രം കാണുന്ന ദാഇശിയൻ ചിന്തഗതി അതിഭീകരമാണ്. യുദ്ധം വിശുദ്ധമാക്കി രക്തംചിന്താൻ മാത്രം ഇറങ്ങി തിരിക്കുന്ന ഭീകരർക്ക് കരുണയുടെ കണ്ണും കാതും  പച്ചയായ ഹൃദയവും അന്യമാണ്. വന്യമായ വഴിയിലൂടെ മറുചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടിയില്ലാതെ ഉള്ളിൽ ഭയം കോരിയിട്ട്  പോരാളികളെ പായിക്കുകയാണവർ.അറുത്തുമാറ്റുന്ന നിരപരാധികളായ പച്ചമനുഷ്യരുടെ  തലയറുത്തു തക്ബീർ മുഴക്കുന്ന അപരിഷകൃതമായ വഴികളെങ്ങനെ ഇസ്ലാമികമാകും. 

കേവലം ഇസ്ലാം അനുവർത്തിക്കുന്ന പഞ്ചസ്തംഭങ്ങൾ പോലും കാര്യമായി ഗൗനിക്കാതെ വിശുദ്ധ ഇസ്ലാമിന്റെ പാതയിലാണ് ഞങ്ങളെന്ന് ആക്രോഷിച് എതിർ ശബ്ദങ്ങളെ കൊയ്തൊടുക്കുകയാണവർ.

അനിയന്ത്രിതമായ ജീവിതാവഴികളിൽ നിന്ന് ആത്മീയമായ വഴികളെ തേടിയവർ തുടങ്ങി, അധോലോക കുറ്റവാളികൾ  വരെ ദാഇശ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്. കുടുംബങ്ങളിലും സമൂഹങ്ങളിലും സ്വരചേർച്ചയില്ലാതെ ഒറ്റപ്പെട്ടവർക്കും  രാഷ്ട്രീയ അരക്ഷിതാവസ്ഥ നേരിടുന്നവർക്കും പിടിവള്ളിയായ ദാഇശ്, പിന്നീട് ഇവരെയെല്ലാം തന്റെ പോരാളിയായി റിക്രൂട്ട് ചെയ്യുകയാണ് പതിവ്. 

ഖുർആനിന്റെയും  പ്രവാചക ജീവിതത്തിന്റെയും മുന്നിൽ ഇസ്ലാമിക വിമർശകരുടെ വാദങ്ങളും    ധാരണകളും അസ്ഥാനത്താകുമ്പോൾ   അവർക്ക് വലിയ താങ്ങാവുകയാണ്  ദാഇശ്. 

വിശുദ്ധമായ സലഫി വഴികളെ ഭീകരതയുടെ മാർഗമണെന്ന്  തെറ്റിദ്ധരിപ്പിച്ച്  ജനത്തിന്റെ സുരക്ഷയും സമാധാനവുമാണ് ജിഹാദിന്റെ പരമമായ ലക്ഷ്യമെന്ന പ്രവാചകാധ്യാപനത്തിന്റെ പൊളിച്ചെഴുതാണ് ദാഇശന്റെ കാതലായ ദൗത്യം. ഇത്തരം ഭീകരസംഘടനകളുടെ അന്ധമായ വഴികളെ ഇഴകീറി പരിശോധിച്ചതിൽ  രചയിതാവിന്റെ ശ്രമം പൂർണമായും വിജയം കണ്ടു എന്ന് തന്നെ പറയാം. 

നൈസർഗികമായ സംസ്കാരങ്ങളുടെ കളിതൊട്ടിലായ ബാഗ്ദാദും നീനവയും മൊ സപ്പൊട്ടോമിയൻ വീഥികളും ഭീകരരുടെ കൊടും ചെയ്തികൾക്ക് സാക്ഷിയായി നിർജീവമായ അന്തരീക്ഷത്തെ അതേപടി വരച്ചിടാൻ രചയിതാവിന് കഴിഞ്ഞു. 

ഇന്ത്യയിലെ മുസ്ലിംവിരുദ്ധ ആൾക്കൂട്ടകൊലപാതകങ്ങളും അക്രമങ്ങളും ബലാത്സംഘങ്ങളും ഊതി വീർപ്പിച്ച് ഇന്ത്യ ഹൈന്ദവ രാജ്യമാണെന്ന ധാരണക്ക് പൊടിപ്പും തൊങ്ങലും വെക്കുകയാണ് ദാഇശ്. ഇത്തരത്തിലുള്ള പ്രചരണം വഴി വ്യാജമായ മോക്ഷത്തിന്റെ മാർഗങ്ങളെ  തേടുന്ന യുവ ഹൃദയങ്ങൾക് ഈ പുസ്തകം ഒരു വഴിവിളക്കാവട്ടെ 

ഫഹ്‌'മിദ പി.ടി തറയിട്ടാൽ

COMMENTS

BLOGGER: 2
  1. Masha allaah.. good review dear👌👌

    ReplyDelete
  2. ദാഇശി നെ പറ്റിയുള്ള മനോഹരമായ നിരൂപണം മനോഹരമായ വാക്കുകളിൽ പ്രിയ എഴുത്തുകാരിക്ക് ഇനിയും നല്ലവണ്ണം എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    എല്ലാവിധ ആംസകളും 😍♥️♥️♥️

    ReplyDelete

Name

articles,150,contemporary,84,feature,11,history,9,Interview,4,Islamic,47,katha,1,News,2,poem,4,Politics,36,profile,38,Publications,4,Review,38,story,1,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ദാഇശ് :നഗ്നസത്യങ്ങളുടെ ചൂണ്ടു വിരൽ
ദാഇശ് :നഗ്നസത്യങ്ങളുടെ ചൂണ്ടു വിരൽ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8qoMrQMfTMQFHKLVGK_1jVCpfD5Sl2kouRDq-Tk2qNu34HGcmPgThnvSlfG0rsdiY14ZtL8l13tqHYfKcH1mqbZ-RjyvoKIj9Umx63Ws1Q5Wt4htG8EgoENgaOCIFIz6hYI375X2G_w3a/w339-h213/IMG-20200923-WA0023.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8qoMrQMfTMQFHKLVGK_1jVCpfD5Sl2kouRDq-Tk2qNu34HGcmPgThnvSlfG0rsdiY14ZtL8l13tqHYfKcH1mqbZ-RjyvoKIj9Umx63Ws1Q5Wt4htG8EgoENgaOCIFIz6hYI375X2G_w3a/s72-w339-c-h213/IMG-20200923-WA0023.jpg
Al Ihsan Online Magazine
http://www.alihsanonweb.com/2020/09/blog-post.html
http://www.alihsanonweb.com/
http://www.alihsanonweb.com/
http://www.alihsanonweb.com/2020/09/blog-post.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content