നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖ് ;ജ്ഞാനസപര്യയുടെ ജീവിത ദർശനം

SHARE:

കേരള മുസ്ലീം പണ്ഡിതമ്മാരുടെ പട്ടികയിൽ പ്രമുഖനും മത പ്രചരണ രംഗത്ത് അനല്പപമായ സംഭാവനകളർപ്പിച്ച സൂഫിവര്യനും ആത്മീയ നേതാവുമായിരുന്നു നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖ് .രണ്ട് നൂറ്റാണ്ട് മുമ്പ് വടക്കെ മലബാറിലെ ഇസ്ലാമിനെ സജീവമാക്കിയത് നൂഞ്ഞേരി ശൈഖും പാലത്തുങ്കര റമളാൻ ഔലിയ എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായിത്തീർന്ന അദ്ദേഹത്തിന്റെ ശിഷ്യൻ റമളാൻ ശൈഖുമായിരുന്നു. ഇന്നത്തെ കണ്ണൂർ ജില്ലയിലെയും കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെയും ദീനിചലനങ്ങൾക്ക്  ഈ മഹാരഥന്മാർ  വഹിച്ച പങ്ക് അനിഷേധ്യമാണ്.

ജനനം

കണ്ണൂർ ജില്ലയിലെ പുറത്തീലിനടുത്ത്  പാലത്തുങ്കരയുടെ സമീപസ്ഥമായി നിലകൊള്ളുന്ന ഗ്രാമമാണ് നൂഞ്ഞേരി. അവിടെയാണ് സൂഫി - കുഞ്ഞി ഫാത്തിമ ബിൻത് സൂഫി ദമ്പതികളുടെ മകനായി ഹി :1237 ൽ കുഞ്ഞഹമ്മദ് ശൈഖ് ജനിക്കുന്നത് (ജനന വർഷം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഇത് നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാരുടെ നിഗമനമാണ്). പണ്ഡിതന്മാരെയും  ദീനി പ്രവർത്തകരെയും അത്യന്തം സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരുമായ പ്രകൃതക്കാരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ എന്നു പറയപ്പെടുന്നു.

വിദ്യാഭ്യാസം

ജന്മനാട്ടിൽ തന്നെയായിരുന്നു ശൈഖ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അനന്തരം സമകാലീനനായ പ്രമുഖ പണ്ഡിതൻ അല്ലാമാ ശൈഖ് മുഹമ്മദുൽ ഹമദാനിയുടെ കീഴിൽ പുറത്തിൽ ജുമുഅത്ത് പള്ളിയിൽ പഠനം തുടർന്നു.പിന്നീട് വളപട്ടണത്തെ അസ്സയ്യിദ് മുഹമ്മദുൽ ബലാഫതനിയുടെ ശിഷ്യത്വം സ്വീകരിച്ചു. ത്വരീഖത്തിലേക്ക് ആകൃഷ്ടനാവുന്നതും ആത്മീയ വിദ്യയിൽ അവഗാഹം നേടുന്നതും ദീനി പ്രവർത്തനത്തിനും തർബിയത്തിനുമുള്ള ഇജാസത്ത് ( സമ്മതം ) ലഭിക്കുന്നതും അവിടെ നിന്നായിരുന്നു. അതിന് ശേഷമാണ് നാദാപുരം മേനക്കോത്തോർ എന്ന പേരിൽ പ്രസിദ്ധനായ കുഞ്ഞഹമ്മദ് കുട്ടി മുസ്ലിയാരുടെ ദർസിൽ എത്തിച്ചേരുന്നത്. 


ഹജ്ജ് യാത്രയും
മക്കാ ജീവിതവും


ആത്മീയ ചിട്ടവട്ടങ്ങളിലൂന്നിയ ജീവിതം നയിച്ച ശൈഖ് പിന്നീട് ഹജ്ജ് നിർവഹണാർത്ഥം മക്കയിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വഴിത്തിരിവുകളിലേക്ക് വഴിമരുന്നിടുകയായിരുന്നു ആ സഞ്ചാരം.
യാദൃശ്ചികമായിട്ടായിരുന്നു പ്രസ്തുത യാത്രയിൽ കുഞ്ഞഹമ്മദ് ശൈഖിന്  നഖ്ശബന്തി, ശാദുലി ത്വരീഖത്തുകളുടെ ഖലീഫയായിരുന്ന ശൈഖ് മുഹമ്മദ് യഹ് യ ദുംഗസ്താനിൽ മക്കിയുമായി ഇടപഴകാൻ അവസരം കൈവരുന്നത്. ഹജ്ജിന് ശേഷം മക്കയിൽ തന്നെ കഴിച്ചുകൂട്ടിയ ശൈഖ് യഹ് യയുടെ ആത്മീയശിക്ഷണത്തിൽ പന്ത്രണ്ട്‌ വർഷം നൂഞ്ഞേരി ശൈഖ് മുരീദായി കൂടെ ചേർന്നു (ഏഴ് വർഷം എന്നും അഭിപ്രായമുണ്ട്) .
 ദാഗസ്താനിയുടെ സാമിപ്യം അവാച്യമായ ആത്മീയ ചൈതന്യം കരസ്ഥമാക്കാനും ആദ്ധ്യാത്മികജ്ഞാനത്തിന്റെ ഉന്നത സരണികളിലേക്ക് ചേക്കേറാനും ശൈഖിനെ പ്രാപ്തനാക്കി. 
നൂഞ്ഞേരി ശൈഖിന്റെ  ഇക്കാലയളവിലെ ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സംഭവമുണ്ട്. അതിങ്ങനെ വിവരിക്കാം: ഒരു ദിവസം ശൈഖ് യഹ് യ  നാൽപത് ദിവസം തുടർച്ചയായി സുബ്ഹി നിസ്കാരത്തിന് മുമ്പ് തനിക്ക് വെള്ളം ചൂടാക്കിത്തരാൻ തന്റെ ശിഷ്യമ്മാരോട് ആവിശ്യപ്പെട്ടു. വീഴ്ച വന്നേക്കുമെന്ന ഉൾഭയത്താൽ ഭൂരിഭാഗവും പിൻമാറിയപ്പോഴും അൽപം ശ്രമകരമായ ആ  ദൗത്യം  ഏറ്റെടുത്തത് കുഞ്ഞഹമ്മദ് ശൈഖായിരുന്നു. ശൈഖ് യഹ് യയുടെ ആവിശ്യം മുപ്പത്തിഒമ്പത് ദിവസവും വിജയകരമായി നിർവ്വഹിച്ച കുഞ്ഞഹമ്മദ് ശൈഖിന് അവസാന ദിവസം അപ്രതീക്ഷിതമായി നിർദ്ദിഷ്ട സമയത്തെക്കാൾ അൽപം വൈകേണ്ടി വന്നു. താനേറ്റെടുത്ത ദൗത്യം പരിപൂർണമായി പൂർത്തിയാക്കാൻ കഴിയാത്തതിൽ അതീവ ദുഃഖിതനായ ശൈഖ് അള്ളാഹുവിൽ ഭരമേൽപ്പിച്ച് തന്റെ പാത്രത്തെ കിണറ്റിലേക്കിട്ടു. അത്ഭുതകരമായി കിണറ്റിൽ നിന്ന് വലിച്ചെടുത്ത വെള്ളം ചൂടുള്ളതായിത്തീർന്നിരുന്നു ! 
കുഞ്ഞഹമ്മദ്  ശൈഖിന്റെ ആത്മാർത്ഥമായ സേവനത്തിൽ സന്തോഷവാനായ ശൈഖ് യഹ് യ സ്നേഹവാത്സല്യങ്ങളോടെ അദ്ദേഹത്തെ നഖ്ശബന്തി, ശാദുലി ത്വരീഖത്തുകളുടെ ഖലീഫാ സ്ഥാനത്ത് നിയോഗിച്ചു.  മലബാറിൽ മത പ്രചരണം നടത്താനും നേതൃത്വം വഹിക്കാനും സാരോപദങ്ങൾ നൽകി പറഞ്ഞയക്കുകയും ചെയ്തു.
ശൈഖ് യഹ് യ കുഞ്ഞഹമ്മദ് ശൈഖിന് ആയുർവേദ - യൂനാനി ചികിത്സകളുടെ ഇജാസത്ത്  നൽകിയിട്ടുണ്ടെന്നും പറയപ്പെടുന്നു. തന്റെ ശൈഖിന്റെ  നിർദ്ദേശാനുസരണം ശത്വുൽഖന്തർ (പാലത്തുങ്കര) നാട്ടിൽ ആദ്യം കണ്ടുമുട്ടുന്ന വ്യക്തിക്ക്  അതിന്റെ ഇജാസത്ത്  നൽകുകയും ചെയ്തു. മൂലയിൽ റമളാൻ (റമളാൻ ഔലിയ)  ആയിരുന്നു ആ വ്യക്തിയെന്ന് വിശ്വസിക്കപ്പെടുന്നു. റമളാൻ ഔലിയയുടെ വിയോഗാനന്തരം മൂലയിൽ ഫക്രുദ്ദീൻ ശൈഖ്, ശാഹുൽ ഹമീദ് തങ്ങൾ, അന്ത്രു ഹാജി തങ്ങൾ, റമളാൻ ഹാജി, അബൂബക്കർ മുസ്ലിയാർ , മൂലയിൽ അബ്ദുൾ അസീസ് തങ്ങൾ, മൂലയിൽ കരീം ദാരിമി തുടങ്ങിയവർ കൈമാറിപ്പോന്ന ഇജാസത്ത് പ്രകാരം ചികിത്സാമുറകൾ തുടർന്നിരുന്നു. 

സ്വദേശത്ത്

ഒരു വ്യാഴവട്ടക്കാലത്തെ മക്കാവാസത്തിന് ശേഷം നാട്ടിലെത്തിച്ചേർന്ന കുഞ്ഞഹമ്മദ് ശൈഖ് കുറഞ്ഞ കാലം നൂഞ്ഞേരിയിൽ തന്നെ താമസിച്ചു.പിന്നീട് തന്റെ താമസം പാലത്തുംകരക്കടുത്തുള്ള കാലടിയിലേക്ക് മാറ്റിയ ശൈഖ് തന്റെ പ്രവർത്തനകേന്ദ്രമെന്നോണം അവിടെ ഒരു പള്ളിയും നിർമിച്ചു. 
 തന്റെ   ലളിതജീവിതവും ആകർഷകമായ പ്രവർത്തന രീതിയും  നാനാജാതി സമുദായങ്ങൾക്കിടയിൽ അദ്ദേഹത്തെ  അഭൂതകരമായ സ്ഥാനത്തിലേക്കാണ് നയിച്ചത്. ഭൗതികതയോടുള്ള വിരക്തിയും ആത്മീയ വ്യക്തിത്വവും അനിതരസാധാരണമായ സിദ്ധിയും അതി വേഗത്തിൽ അദ്ദേഹത്തെ പ്രശസ്തയിലേക്കെത്തിച്ചു. ജീവിത പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരം തേടിയും മാനസികാനുഭൂതിക്കും ആത്മീയോപദേശത്തിനും പരശ്ശതം ജനങ്ങൾ കുഞ്ഞഹമ്മദ് ശൈഖിന്റെ സാമീപ്യത്തിലേക്ക് ഒഴുകി എന്ന് പറയപ്പെടുന്നു. പള്ളിയിൽ പ്രത്യേകം സംവിധാനിച്ച മുറിയിലായിരുന്നത്രെ അദ്ദേഹം ഇബാദത്തിൽ മുഴുകിയിരുന്നത്.


പ്രമുഖ ശിഷ്യന്മാർ

 കുഞ്ഞഹമ്മദ് ശൈഖിന്റെ ശിഷ്യന്മാരിൽ പ്രധാനി പാലത്തുങ്കര റമളാൻ ഔലിയയായിരുന്നു.പാലത്തുങ്കര പള്ളിയുടെ പടിഞ്ഞാറെ ചെരുവിൽ അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹം തന്റെ ഗുരുവിനെ പോലെ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു എന്ന് പറയപ്പെടുന്നു.   മാഹി പുഴയോരത്തെ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന "ചൂളിലോർ " എന്ന പേരിൽ പ്രസിദ്ധനായ ശൈഖ് അഹ്മദുൽ മാഹി, അദ്ദേഹത്തിന്റെ സഹോദരൻ താനൂർ അബ്ദുറഹ്മാൻ ശൈഖ്(വഫാത്ത് ഹി: 1332), തലശ്ശേരി സൈദാർ പള്ളിക്കു സമീപം  മറപെട്ടു കിടക്കുന്ന അശൈഖ് അബ്ദുല്ലാഹ് കൊയൽപുറം  , അഞ്ചരക്കണ്ടി കല്ലായി പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന അശൈഖ് കമാലുദ്ദീൻ അൽഹമദാനി, അശൈഖ് കയ്യൂർ ഇബ്രാഹിം മുസ്ലിയാർ , അശൈഖ് അല്ലാമാ മുഹമ്മദുൽ പാടൂരി (കാസർഗോഡ്), തിരൂരങ്ങാടി നടുവിലെ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന കോടഞ്ചേരി അഹ്മദ് കുട്ടി മുസ്ലിയാർ, അണ്ടത്തോട് മമ്മു മുസ്ലിയാർ, മഖ്ദൂം ചെറിയ ബാവ മുസ്ലിയാർ തുടങ്ങിയ പ്രമുഖർ മാത്രം മതിയാവും നൂഞ്ഞേരി ശൈഖിന്റെ പ്രസക്തി ബോധ്യപ്പെടാൻ.

കുടുംബം

ജന്മഗ്രാമമായ നൂഞ്ഞേരിയിൽ നിന്നായിരുന്നു ആദ്യ വിവാഹം .ആ ബന്ധത്തിൽ ഫാത്തിമ, ആഇശ എന്നി സന്താനങ്ങളുണ്ടായി.  ഇതിൽ ആഇശയെ  വിവാഹം ചെയ്തത് ശൈഖിന്റെ പ്രമുഖ ശിഷ്യരിലൊരാളായ അഹ്മദുൽ മാഹി (ചൂളിലോർ) ആയിരുന്നു.
തളിപ്പറമ്പിനടുത്ത് കോയ്യോട്ട് കുളങ്ങരക്കണ്ടി കുട്ടിയാ ലിയുടെ മകൾ മറിയം ആയിരുന്നു രണ്ടാം ഭാര്യ. അബ്ദുള്ള മുസ്ലിയാർ (മരണം ഹി: 1315) , അബ്ദുൾ ഖാദിർ മുസ്ലിയാർ (മരണം ഹി: 1327) , പാറക്കടവ് ഖാളിയായിരുന്ന മുഹമ്മദ് മുസ്ലിയാരു (മരണം ഹി:13 14) ടെ ഭാര്യയായിരുന്ന ആഇശ എന്നിവർ അവരിലുണ്ടായ മക്കളാണ്. 

വഫാത്ത് 

ബോംബെയിൽ നിന്ന് മലബാറിലേക്ക് പുറപ്പെട്ട കപ്പൽ ഒരു ദിനം പിന്നിട്ടു. സുബ്ഹി നിസ്കാരനന്തരം  താൻ മരണപ്പെട്ടാൽ ഈ കടൽത്തീരത്ത് തന്നെ മറവു ചെയ്യാനും നാട്ടിലേക്ക് തന്നെ കൊണ്ടുപോവരുതെന്നും ശൈഖ് വസിയ്യത്ത് ചെയ്തു. പതിവുളള ദിക്റുകൾക്കും മറ്റു ഔറാദുകൾക്കും തർബിയ്യത്തിനും പകരമായി സൂറത്തു യാസീൻ പാരായണം ചെയ്യാനാണ് തുടർന്ന് അദ്ദേഹം തന്റെ ശിഷ്യന്മാരോട് ആവിശ്യപ്പെട്ടത് . അവരോടൊപ്പം ഖിബ് ലക്കഭിമുഖമായി ചരിഞ്ഞിരുന്ന ശൈഖ് ആ വിധം ലോകത്തോട് വിട ചൊല്ലി. അദ്ദേഹത്തിന്റെ വഫാത്ത് ഹി: 1300 മുഹർറം 28 ഞായറാഴ്ച്ചായിയിരുന്നു എന്ന് രേഖപ്പെടുത്തി കാണുന്നുണ്ട്.
 ഹജ്ജ് യാത്രയിൽ ശൈഖിനോട് സഹവസിച്ച പട്ടണം അബ്ദുള്ള മുസ്ലിയാർ (എടക്കാട്ടോർ ) തന്റെ ഗുരുവിനെ കുളിപ്പിച്ചു കഫൻ ചെയ്യുകയും  ഗോവാ കടൽത്തീരത്ത് മറവു ചെയ്യുകയും ചെയ്തു.  
 കുഞ്ഞഹമ്മദ് ശൈഖിന്റെ അപദാനങ്ങൾ പ്രകീർത്തിക്കുന്ന  നൂഞ്ഞേരി മുഹമ്മദുശ്ശാദുലി രചിച്ച മൗലീദ് ഹി: 1348 ൽ  തിരൂരങ്ങാടി മള്ഹറുൽ മുഹിമ്മാത്ത് അച്ചുകൂടത്തിൽ മുദ്രണം ചെയ്തിട്ടുണ്ട്. ശൈഖിന്റെ ശിഷ്യനായ അണ്ടത്തോട് അമ്മു മുസ്ലിയാർ രചിച്ച മർസിയ്യത്ത് (അനുശോചന കാവ്യം)  ശ്രദ്ധേയമാണ്.


മുഹമ്മദ് സിറാജ് റഹ്മാൻ

COMMENTS

Name

articles,150,contemporary,84,feature,11,history,9,Interview,4,Islamic,47,katha,1,News,2,poem,4,Politics,36,profile,38,Publications,4,Review,38,story,1,study,39,travelogue,3,
ltr
item
Al Ihsan Online Magazine : നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖ് ;ജ്ഞാനസപര്യയുടെ ജീവിത ദർശനം
നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖ് ;ജ്ഞാനസപര്യയുടെ ജീവിത ദർശനം
https://i.pinimg.com/originals/a3/8c/c0/a38cc005b1cef5e61a1ecb7efe0f80ef.jpg
Al Ihsan Online Magazine
http://www.alihsanonweb.com/2020/06/blog-post_13.html
http://www.alihsanonweb.com/
http://www.alihsanonweb.com/
http://www.alihsanonweb.com/2020/06/blog-post_13.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content