സ്വാതന്ത്ര്യബോധം മലയാളസാഹിത്യത്തിൽ

SHARE:


    ഏതൊരു ജനതക്കും തങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള മാധ്യമമാണ് ഭാഷ . ഭാഷയുടെ ചരിത്രത്തിന് ആ  ജനതയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് ഒരു ജനത തങ്ങളുടെ പ്രായസങ്ങളും കഷ്ട്ടപ്പാടുകളും അതിലൂടെ പ്രകടിപ്പിക്കാൻ ശ്രമിക്കും സാഹിത്യം എന്നത് ഭാഷയുടെ പ്രകടനപരതയാണ് സാഹിത്യത്തിലൂടെയാണ് അവർ തങ്ങൾക്ക് പറയാനുള്ളതിനെ പുറത്ത് പ്രകടിപ്പിക്കുക സംഘപ്രസ്ഥാനവും  കിളിപ്പാട്ട് പ്രസ്ഥാനവും മലയാള ഭാഷയെ കൂടുതൽ സമ്പുഷ്ടമാക്കി എന്നാലും മലയാള സാഹിത്യം ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നതിൽ കേരളത്തിലെ സ്വാതന്ത്യസമര ചരിത്രത്തിന് അനിഷേധ്യ പങ്ക് കാണാം

കേരളത്തിൽ കൊളോണിയലിസം ആരംഭിക്കുന്നത് പോർച്ചുഗീസുകാരുടെ വരവോടെ കൂടിയാണ് എന്നാൽ മലയാള സാഹിത്യത്തിൽ സ്വാതന്ത്ര്യ സമരം ചർച്ച ചെയ്യപ്പെടുന്നത് 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കൊളോണിയൽ ശക്തികൾക്കെതിരെ എന്നതിലുപരി കേരളത്തിൽ നിലനിന്നിരുന്ന ജന്മിത്വ - ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരെയായിരുന്നു മലയാള നാട്ടിൽ നിലനിന്നിരുന്ന ജാതീയ- ഉച്ഛനീചത്വത്തെയാണ് കൊളോണിയലിസത്തെ  വളരാൻ  സഹായകമായത് കുടിയിറക്കലിനെതിരെയും  ജന്മിത്വ അടിമത്തതിനെതിരെയും അന്നത്തെ എഴുത്തുകൾ ശക്തിയായി നില കൊണ്ടു സ്വാതന്ത്ര്യസമരത്ത പൊതുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിൽ സാഹിത് ത്തിന്റെ പങ്ക് അനിഷേധ്യമാണ്


 മലയാള സാഹിത്യവും സ്വാതന്ത്ര്യ സമരവും

  കേരളത്തിൽ സ്വാതന്ത്ര്യ ചിന്ത രൂപപ്പെടുന്നത് നവോത്ഥാനന്തരമാണ് .അയ്യങ്കാളി , ശ്രീനാരായണ ഗുരു തുടങ്ങിയർ പടുത്തുയർത്തിയ നവോത്ഥാന ചിന്തകൾ സാഹിത്യകാരൻമാരെ സ്വാധീനിക്കുകയും അത്  അവരുടെ രചനകളിൽ പ്രതിഫലിക്കുകയും ചെയ്തു മലയാളത്തിലെ ആദ്യ നോവലായിഗണിക്കപ്പെടുന്ന ഒ.ചന്തുമേനോൻന്റെ  ഇന്ദുലേഖയിൽ ഇത്തരം ചിന്തകൾ കാണാൻ കഴിയും ജന്മിത്ഫ്യൂഡൽ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് സ്ത്രീ തന്റെ വ്യക്തിത്വത്തെ കണ്ടെത്തകയും " തറവാടു " കളുടെ രൂപത്തിൽ നിലനിന്നിരുന്ന ആണധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു സ്വന്തം ഭാഷയിലെഴുതി മലയാളത്തിന്റെ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ അമ്മ എന്ന കഥ ഒരേ സമയം മാതൃത്തെയും സ്വാതന്ത്യസമരത്തിന്റെ ചരിത്രവും പറയുന്നു. രാഷ്ട്ര പിതാവായ ഗാന്ധിജിയെ കാണാൻ പോയതും ഖദർ ധരിച്ചതിന് സ്കൂളിൽ നിന്ന് അടി വാങ്ങുന്നതുമെല്ലാം യുവാക്കളുടെ സ്വാതന്ത്ര്യ ബോധത്തെ വരച്ചു കാണിക്കുന്നു.

 


     18-ാം നൂറ്റാണ്ടിൽ കേരളത്തിൽ ഉയർന്നുവന്ന വർഗ സമരത്തെ അന്നത്തെ സാഹിത്യ കൃതികളിൽ  വ്യക്തമായി ചിത്രീകരിച്ചിരുന്നു. അക്കാലത്തെ സാഹിത്യകാരൻമാരുടെ ഇടതുപക്ഷ ബോധമാണ് ഇത്തരം രചനകളിലേക്ക് അവരെ നയിച്ചത്  കൊടിയ ദാരിദ്യം , ഭീകരമായ മർദ്ദനം , കൃതമായ കൂലിയില്ലായ്മ , കൂടിയിറക്ക ഭീഷണി , വിളയിലാ ഭൂമിയിലോ അവകാശമില്ലായ്മ എന്നിവയൊക്ക അക്കാലത്ത് സർവ സാധാരണമായിരുന്നു ഇതിനെതിരെ ധാരാളം സാഹിത്യകാരൻ മാർ രംഗത്ത് വന്നു അതിൽ പ്രധാനമാണ് SK പൊറ്റക്കാടിന്റെ വിപ്ലവബീജം (1934) എന്ന ചെറുകഥ വള പ്പിൽ   കാവലിരിക്കുമ്പോൾ ഒന്നുറങ്ങിപ്പോയതിന് ജന്മിയുടെ അതി കഠിനമായ മർദ്ദനം ഏല്ക്കേണ്ടി വന്ന കീരൻ തന്റെ ജന്മിക്കെതിരെ ഉയർത്തുന്ന പ്രതിരോധമാണ് വിപ്ലവ ബീജത്തിന്റെ ഇതിവൃത്തം അതുപോലെ Sk പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലും കേരളത്തിണ്ട് ൽ നിലനിന്നിരുന്ന ജാതീയ അസമത്വങ്ങളെയും സാമൂഹിക ഉച്ചനീചത്വങ്ങളെയും വരച്ചു കാണിക്കുന്നുണ്ട്  കൊളാണിയലിസത്തിന് സാമൂഹിക ഉച്ചനീചത്വങ്ങളെയും വരച്ചു കാണിക്കുന്നുണ്ട്  കൊളാണിയലിസത്തിന് എതിരായ പ്രദേശിക വാദം  നേവലിനുടനീളം

മുഴച്ചു നിൽക്കുന്നുണ്ട് അതുപോലെ ചങ്ങമ്പുഴയുടെ വാഴക്കുല (1937) എന്ന കവിതയിൽ ഒരു പുലയന്റെ സ്വപ്നങ്ങൾക്കു മേൽ ജന്മിത്വത്തിന്റെ കരങ്ങൾ  എത്രത്തോളം പതിയുന്നു എന്നതിന്റെ നേർ ചിത്രം വരച്ചു കാണിക്കുന്നു 

     " ഇതിനൊക്കെ പ്രതികാരം ചെയ്യാ തൊങ്ങുമോ

പതിതർ നിങ്ങൾ തൻ പിൻമുറക്കാർ "

തുടങ്ങിയ വരികൾ അന്നത്തെ അധ:സ്ഥിതർക്കു  നൽകിയ വിപ്ലവ വീര്യം ചൊറുതൊന്നുമല്ല

സ്വാതന്ത്ര്യ സമരത്തെ അല്ലെങ്കിൽ നവോത്ഥാന ആശയങ്ങളെ ജനങ്ങളിലേക്കു എത്തിക്കുന്നതിൽ കവിതകൾ / കവികൾ വഹിച്ച പങ്ക് നിസ്തുലമാണ് കുമാരനാശാന്റെ ഒരു തീയ കുട്ടിയുടെ വിചാരം, ഒരു പാട്ട്, സിംഹനാദം , ദുരവസ്ഥ എന്നിവ പടർത്തിയ വിപ്ലവാഗ്നി കേരളത്തിലെ സമര മുഖങ്ങളെ ചെറു തൊന്നുമല്ല പ്രകമ്പനം കൊള്ളിച്ചത്

"പോരെ പോരെ നാളിൽ " എന്ന കവിത രചിച്ച വള്ളത്തോൾ നാരായണമേനോന്റെയും 

" ചോര തുടിക്കും കൈകളേ  പേറുക വന്നീ പന്തങ്ങൾ തുടങ്ങിയ വരികൾ അക്കാലത്ത് സമരങ്ങളിൽ അത്യാവിശ്യ ഘടകമായി തീർന്നിരുന്നു

" കുഴിച്ചുമൂടുക വേദനകൾ

കരുതി കൊൾക നമ്മൾ " (ഇടശ്ശേരി)

വി. ബാലകൃഷ്ണ പണിക്കർ , ശങ്കര കുറുപ്പ്, ബോധേശ്വരൻ (കേരള ഗാനം ) P കുഞ്ഞി മേനോൻ തുടങ്ങിയവർ ജന്മിത്വത്തിനും ഫ്യൂഡലിസത്തിനും എതിരെ തൂലിക ചലിപ്പിച്ചവരാണ് ആശാന്റെ ഗുരുദേവൻ തുടങ്ങീ കവിതകൾ സ്വാത്രന്ത്യ സമരത്തിന്റെ ദേശീയ നേതാക്കളെ കേരളീയർക്ക് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു . പി കേശവദേവിന്റെ 1941 ൽ പ്രസിദ്ധീകരിച്ച " ഓടയിൽ നിന്ന് " എന്ന നോവൽ ജന്മിത്വത്വ വ്യവസ്ഥിതിക്കെതിരെയുള്ള ശക്തമായ പ്രഹരമായിരുന്നു ക്ലാസിൽ ബഹളമുണ്ടാക്കിയതിന് ശിക്ഷ നൽകുന്നതിൽ ജന്മിയുടെ മകൻ , കുടിയാന്റെ മകൻ എന്നിങ്ങനെ വേർതിരിവ് കാണിക്കുന്നതിനെ ചോദിക്കുകയും പ്രതിഷേധിക്കുകയുമാണ് ഇതിന്റെ ഇതിവൃത്തം

      ലളിതാംബിക അന്തർജ്ജനത്തിന്റെ അച്ചന്റെ മകൻ (1942) അസമത്വം , കുടിയിറക്കൽ, എന്നിവയാണ് വിഷയമാക്കിയിരിക്കുന്നത് സമത്വ പൂർണമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഥയിലെ " മകൻ " ഇറങ്ങിപ്പുറപ്പെടുന്നതാണ് ഇതിവൃത്തം വൈലോപ്പിള്ളി ശ്രീധരമേനോൻന്റെ കുടിയിറക്കൽ (194 5 ) എന്ന കവിതയിൽ കാർഷിക സംസ്കാരം, ജന്മി-കുടിയാൻ ബന്ധം, കുടിയിറക്കൽ, തൊഴിലാളി വർഗത്തിന്റെ പ്രതിഷേധം എന്നിവയാണ് ചർച്ച ചെയ്യുന്നത് നവോത്ഥാനത്തിന്റെ ഭാഗമായിത്തീർന്ന സ്വാതന്ത്ര്യ ചിന്ത, പുരോഗമന ബോധം , വിപ്ലവ ദാഹം എന്നിവ പ്രചരിപ്പിക്കുന്നതിൽ നാടകങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട് സിനിമ പോലുള്ള അതിന്നുതന സാങ്കേതിക സംവിധാനങ്ങൾ പ്രചാരത്തിലാകുന്നതിനു മുമ്പ് ഇത്തരം ആശയങ്ങൾ സമൂഹത്തിലേക്കത്തിക്കാനുള മാർഗമായിരുന്നു നാടകങ്ങൾ ആദ്യ രാഷ്ട്രീയ നാടകമായി കണക്കാക്കുന്ന പാട്ടബാക്കി (1937) ജാതീയ-സാമൂഹിക ഉച്ചനീ ഛത്വങ്ങൾക്കെതിരെ ഇളക്കി പുറപ്പെടിച്ച വിപ്ലവാശയങ്ങ്ൾ ചൊറുതൊന്നുമല്ല സമൂഹത്തിൽ പ്രകമ്പനം സൃഷ്ച്ചെത് . ചെറു കാടിന്റെ നമ്മളൊന്ന് (1948) എന്ന നോവൽ ജന്മിത്വ-ഫ്യൂഡൽ വ്യവസ്ഥതിയിൽ കർഷകർ അനുഭവിക്കുന്ന ചൂഷണങ്ങൾക്കെതിരെ പ്രതിഷേധിക്കാനു ള്ള കർഷക സംഘങ്ങളുടെ രൂപീകരമാണ് ചിത്രീകരിക്കുന്നത് 1949-ൽ അവതരിക്കപ്പെട്ട ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകം മലബാറിലെ സാധാരണ കർഷകർ നേരിടുന്ന മാനസിക സംഘർഷങ്ങളെയാണ് അവതരിക്കപ്പെടുന്നത് അതുപോലെ തോപ്പിൽ ഭാസിയുടെ 1952-ൽ പ്രസിദ്ധീകരിക്കപ്പട്ട " നിങ്ങളന്നെ കമ്മ്യൂണിസ്റ്റാക്കി " എന്ന നാടകം ആ കാലഘട്ടത്തിൽ കേരളത്തിലെ കർഷകർ അനുഭവിച്ച പീഡനങ്ങളും പ്രയാസങ്ങളുമാണ് ചിത്രീകരിക്കുന്നത് ഒന്ന് ജന്മിത്വത്തിനെതിരെ നിരന്തരമായി  കലഹങ്ങളിലേർപ്പൊട്ടാൻ ഇത് ആഹ്വാനംചെയ്യുന്നു

    ചുരുക്കത്തിൽ പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ഉയർന്നു വന്ന നവോത്ഥാന സമരങ്ങൾക്ക് സമാന്തരമായി അധ:സ്ഥിതി ക്കർ കക്കതിരായ ചൂഷണങ്ങളെയും ജന്മിത്വ ഫ്യൂഡൽ മാടമ്പിത്തരത്തി ത്തെയും സാഹിത്യ കൃതികൾ ഒരു പോലെ ശബ്ദിച്ചു. ഇങ്ങനെ ജനങ്ങളിലേക്ക് തുറന്ന് വിട്ട വിപ്ലവ പരിഷ്കരണ ചിന്തകളാണ് കേരളത്തെ ഇത്ര മനോഹരമാക്കിത്തീർത്തത്


മുനീബ് അബ്ദുല്‍ ഹകീം


COMMENTS

Name

articles,150,contemporary,84,feature,11,history,9,Interview,4,Islamic,47,katha,1,News,2,poem,4,Politics,36,profile,38,Publications,4,Review,38,story,1,study,39,travelogue,3,
ltr
item
Al Ihsan Online Magazine : സ്വാതന്ത്ര്യബോധം മലയാളസാഹിത്യത്തിൽ
സ്വാതന്ത്ര്യബോധം മലയാളസാഹിത്യത്തിൽ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnjxA4Hisr0lfh4W5DxGNhDbEg8WplWMXygg8oqOCCqfjAq6KA9okc3J-PRKIiGePPtjkpHN69smUslwFdFy4Bwvf8Nrj1VNdi86F3giJeLeGt8aMgtWMeydblzslN4mHIewJcC0k0wYVNVnWx1OzdAXPMjOW7i7aUsj5xKlrikwLj6N0V77dGB19QCA/w640-h482/independence.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnjxA4Hisr0lfh4W5DxGNhDbEg8WplWMXygg8oqOCCqfjAq6KA9okc3J-PRKIiGePPtjkpHN69smUslwFdFy4Bwvf8Nrj1VNdi86F3giJeLeGt8aMgtWMeydblzslN4mHIewJcC0k0wYVNVnWx1OzdAXPMjOW7i7aUsj5xKlrikwLj6N0V77dGB19QCA/s72-w640-c-h482/independence.jpg
Al Ihsan Online Magazine
http://www.alihsanonweb.com/2022/09/Sense%20of%20independence%20in%20Malayalam%20literature.html
http://www.alihsanonweb.com/
http://www.alihsanonweb.com/
http://www.alihsanonweb.com/2022/09/Sense%20of%20independence%20in%20Malayalam%20literature.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content